ഒരു നിമിഷം... ഒരു ദിവസം (2017 ജൂണ്‍ 29) 4 മണിയോടുകൂടി ക്ലാസ്സ് കഴിഞ്ഞ് എന്‍റെ KL 52D 6705, TVS WEGO യില്‍ വീട്ടിലേക്കു വരുകയായിരുന്നു. ഏകദേശം 4.5 km കഴിഞ്ഞപ്പോള്‍ കൈപത്തിയുടെ മുകളില്‍ ഒരു തണവ് അനുഭവപെട്ടു. നോക്കിയപ്പോള്‍ ബ്രേക്കിന്‍റെ ഇടയിലൂടെ ഒരു പാമ്പ് കൈപത്തിയുടെ മുകളിലേക്ക് ഇഴഞ്ഞു വരുന്നത് കണ്ടു. ഉടനെ വണ്ടി നിര്‍ത്തി കൈ അധികം ഇളകാതെ പതുക്കെ ആ പാമ്പിനെ ബ്രൈക്കിന്‍റെ മുകളിലേക്ക് വച്ച് വണ്ടിയില്‍ നിന്ന് ഇറങ്ങി . ഏകദേശം 1 മീറ്റര്‍ നീളം ഉണ്ട് ഈ പാമ്പിന്. ബ്രേക്ക് പിടിച്ചപ്പോള്‍, ബ്രേക്കിന്‍റെ ഇടയില്‍ പെട്ട് വാല്‍ഭാഗം ചതഞ്ഞെങ്കിലും എന്ത് കൊണ്ടോ അത് എന്നെ കടിച്ചില്ല. ഇന്ന്‍ ഏകദേശം 15 km ഓളം വണ്ടി ഓടിച്ചിട്ടുണ്ട്, ആ സമയം മുഴുവന്‍ ഈ പാമ്പ് എന്‍റെ സ്കൂട്ടെറില്‍ ഉണ്ടായിരുന്നു എന്ന്‍ മനസിലായി. മഴ തുടങ്ങിയപ്പോള്‍ വണ്ടിക്ക് ഉള്ളില്‍ കയറി ഇരുന്നതാവും. എനിക്ക് നിങ്ങളോട് പറയാനുള്ളത് എന്തെന്നാല്‍, ദയവായി എല്ലാവരും വണ്ടി എടുക്കുമ്പോള്‍ സൂക്ഷികുക. നാളെ ഇത് നിങ്ങള്‍ക്കും സംഭവിച്ചു എന്ന്‍ വരാം, ആ സമയത്ത് വണ്ടി നിയന്ത്രണം തെറ്റി വീഴാനോ പാമ്പിന്‍റെ കടി ഏല്‍ക്കാനോ ഉള്ള സാധ്യത വളരെകൂടുത...