ഒരു നിമിഷം...
ഒരു ദിവസം (2017 ജൂണ്‍ 29) 4 മണിയോടുകൂടി ക്ലാസ്സ് കഴിഞ്ഞ് എന്‍റെ KL 52D 6705, TVS WEGO യില്‍ വീട്ടിലേക്കു വരുകയായിരുന്നു. ഏകദേശം 4.5 km കഴിഞ്ഞപ്പോള്‍ കൈപത്തിയുടെ മുകളില്‍ ഒരു തണവ് അനുഭവപെട്ടു. നോക്കിയപ്പോള്‍ ബ്രേക്കിന്‍റെ ഇടയിലൂടെ ഒരു പാമ്പ് കൈപത്തിയുടെ മുകളിലേക്ക് ഇഴഞ്ഞു വരുന്നത് കണ്ടു. ഉടനെ വണ്ടി നിര്‍ത്തി കൈ അധികം ഇളകാതെ പതുക്കെ ആ പാമ്പിനെ ബ്രൈക്കിന്‍റെ മുകളിലേക്ക് വച്ച് വണ്ടിയില്‍ നിന്ന് ഇറങ്ങി. ഏകദേശം 1 മീറ്റര്‍ നീളം ഉണ്ട് ഈ പാമ്പിന്. ബ്രേക്ക് പിടിച്ചപ്പോള്‍, ബ്രേക്കിന്‍റെ ഇടയില്‍ പെട്ട് വാല്‍ഭാഗം ചതഞ്ഞെങ്കിലും എന്ത് കൊണ്ടോ അത് എന്നെ കടിച്ചില്ല. ഇന്ന്‍ ഏകദേശം 15 km ഓളം വണ്ടി ഓടിച്ചിട്ടുണ്ട്, ആ സമയം മുഴുവന്‍ ഈ പാമ്പ് എന്‍റെ സ്കൂട്ടെറില്‍ ഉണ്ടായിരുന്നു എന്ന്‍ മനസിലായി. മഴ തുടങ്ങിയപ്പോള്‍ വണ്ടിക്ക് ഉള്ളില്‍ കയറി ഇരുന്നതാവും. എനിക്ക് നിങ്ങളോട് പറയാനുള്ളത് എന്തെന്നാല്‍, ദയവായി എല്ലാവരും വണ്ടി എടുക്കുമ്പോള്‍ സൂക്ഷികുക. നാളെ ഇത് നിങ്ങള്‍ക്കും സംഭവിച്ചു എന്ന്‍ വരാം, ആ സമയത്ത് വണ്ടി നിയന്ത്രണം തെറ്റി വീഴാനോ പാമ്പിന്‍റെ കടി ഏല്‍ക്കാനോ ഉള്ള സാധ്യത വളരെകൂടുതലാണ്. ഇങ്ങനെ ഉണ്ടായാല്‍ വേഗം വണ്ടി നിര്‍ത്തി പതുക്കെ വണ്ടിയില്‍ നിന്ന്‍ ഇറങ്ങിയതിന് ശേഷം വടിയോ മറ്റോ എടുത്ത് പാമ്പിനെ വണ്ടിയില്‍നിന്ന്‍ എടുത്ത് മറ്റേണ്ടതാണ്. വണ്ടിയില്‍ നിന്ന്‍ എടുത്ത് മാറ്റുമ്പോഴേക്കും എന്‍റെ വണ്ടിയില്‍ കയറിയ പാമ്പ് തിരിച്ച് വണ്ടിയുടെ ഇടയിലേക്ക് തന്നെ പോവുകയും, അതൊരു വിചനമായ പ്രദേശം ആയതിനാല്‍ എനിക്ക് പാമ്പ് ഉള്ള എന്‍റെ വണ്ടി ഏകദേശം 1 km ഓടിച്ച് വീട്ടിലേക്ക് വരേണ്ടിവന്നു. എല്ലാവരും വണ്ടി സൂക്ഷിക്കുന്ന സ്ഥലത്ത് മണ്ണെണയോ വെളുതുള്ളിയോ വക്കുകയാണെങ്കില്‍ പാമ്പ് വണ്ടിയില്‍ കയറുന്നത് ഒഴിവാക്കാം.
ഈ അറിവ് എല്ലാവരിലേക്കും എത്തിക്കണമെന്ന്ന് അഭ്യര്‍ത്ഥിക്കുന്നു.
By
Nivedh Kothachira

Comments
Post a Comment